തടാകത്തില്‍ തീപിടുത്തം: ജനങ്ങള്‍ ആശങ്കയില്‍

124
NCRP0

ബെംഗളൂരു: തടാകത്തില്‍ തിപിടിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു നഗരം ആശങ്കയില്‍. കഴിഞ്ഞ ദിവസമാണ് ബെല്ലാണ്ടൂര്‍ തടാകത്തിനടുത്ത് തിപിടുത്തമുണ്ടായത്. എന്നാല്‍, ഇപ്പോഴും അതില്‍നിന്നും പുകയുയരുകയാണ്. പുകപടലം ഇല്ലാതാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.

പഞ്ഞിക്കെട്ടിന് സമാനമായ കനത്ത പുക എങ്ങും പടരുന്നതിനാല്‍ മേഖലയില്‍ വാഹനമോടിക്കാന്‍ പോലും ഡ്രൈവര്‍മാര്‍ക്കു സാധിക്കുന്നില്ല. നഗരത്തിലെ ഏറ്റവും വലിയ തടാകമാണ് ബെല്ലാണ്ടൂരിലേത്. ഇപ്പോള്‍ തടാകത്തില്‍ നിന്നു പുക ഉയരുന്നത് ജനങ്ങളുടെ ഇടയില്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.