KeralaNews

പാര്‍ട്ടി ഓഫീസില്‍ സി.പി.ഐക്കാര്‍ തമ്മിലടിച്ചു : എം.എല്‍.എയുടെ പി.എയ്ക്ക് പരുക്ക്

പാലക്കാട്: പട്ടാമ്പിയിലെ പാര്‍ട്ടി ഓഫീസില്‍ സി.പി.ഐക്കാര്‍ തമ്മിലടിച്ചു. പട്ടാമ്പി പാര്‍ട്ടി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് സി.പി.ഐക്കാര്‍ തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്റെ പി.എ രാധാകൃഷ്ണനും പരുക്കേറ്റു. എം.എല്‍.എയുടെ പി.എ രാധാകൃഷ്ണന്‍ മണല്‍ മാഫിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ഒരു വിഭാഗം വാദിക്കുന്നു.

ഇന്നലെ വൈകിട്ടാണ് പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് കമ്മറ്റി യോഗത്തില്‍ സംഘര്‍ഷമുണ്ടായത്. യോഗം പുരോഗമിക്കുന്നതിനിടെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഭിലാഷിനൊപ്പം ഷൊര്‍ണൂരില്‍ നിന്നുള്ള നാല് പേര്‍ എത്തി. തുടര്‍ന്ന് സ്ഥലത്ത് എത്തിയ എം.എല്‍.എയുടെ പി.എ രാധാകൃഷ്ണനെ രാഹുലെന്ന് എ.ഐ.വൈ.എഫ് പ്രവര്‍ത്തകന്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സി.പി.ഐ ഷൊര്‍ണൂര്‍ ലോക്കല്‍ സെക്രട്ടറി മുകേഷ് യോഗത്തില്‍ കത്തിവീശി. ലോക്കല്‍ സെക്രട്ടറിയുടെ കത്തി വീശലിലാണ് രാധാകൃഷ്ണന് പരുക്കേറ്റത്. മറു ഭാഗത്ത് നിന്ന് പട്ടാന്പി ബ്രാഞ്ച് സെക്രട്ടറി മുജീബ്, പി.കെ ഷാജി, ആര്‍ രാഹുല്‍, എം.കെ മുകേഷ് എന്നിവര്‍ക്കും പരുക്കേറ്റു. പട്ടാമ്പി പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

അതിനിടെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആരോപണങ്ങള്‍ക്കെതിരെ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ രംഗത്ത് വന്നു. തന്റെ പി.എ കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കുന്നവര്‍ ആരുടെ കയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. താന്‍ പയ്യനല്ലേ എന്ന് കരുതി ചിലര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button