വീണ്ടും ഇന്ത്യ-പാക് ഏകദിനം വരുന്നു; അടുത്ത മാസം നേർക്കുനേർ

88

മുംബൈ: ബദ്ധവൈരികളായ പാകിസ്താനെതിരെ വീണ്ടും ഇന്ത്യ മുഖാമുഖം. അടുത്ത മാസം ബംഗ്ലാദേശില്‍ നടക്കുന്ന എസിസി എമേജിംഗ് കപ്പിലാണ് ഇന്ത്യ പാകിസ്താനെ നേരിടുക. ‘അതെ, ഞങ്ങള്‍ എസിസി എമേജിംഗ് ടൂര്‍ണ്ണമെന്റില്‍ ടീമിനെ അയക്കുന്നുണ്ട്, ഇതൊരിക്കലും ഇന്ത്യ-പാക് പരമ്പരയല്ല, അതിനാല്‍ തന്നെ ഇത് വ്യത്യസ്തവുമായി’ എംവി ശ്രീധര്‍ പറഞ്ഞു.
എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാകുക. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാകും മത്സരം. ഇതോടെ യുവതാരങ്ങളെ സംബന്ധിച്ച് മികച്ച അവസരമാണ് ലഭിക്കുക. സര്‍ഫറാസ് ഖാന്‍, റിഷാഭ് പന്ത്, പ്രിയങ്ക് പഞ്ചാല്‍, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ക്ക് ഈ ടീമില്‍ ഇടംകിട്ടിയേക്കും, മാര്‍ച്ച് 15 മുതല്‍ 26 വരെയാണ് ടൂര്‍ണ്ണമെന്റ്. എമേജിംഗ് കപ്പിനായി ഇന്ത്യ ടീമിനെ അയക്കുമെന്ന് ബിസിസിഐ അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദിപത്രത്തോട് സ്ഥിരീകരിച്ചു.