ഒമാനില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍ : ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ കൊലപാതകം

156

മസ്‌കറ്റ് : ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവന്‍ (39) ആണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലിബിനു സമീപത്തെ ഫ്ളാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഡെന്റല്‍ ക്ലിനിക്കില്‍ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു ഷെബിന്‍.

ഭര്‍ത്താവിനെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണു ഷെബിന്‍.