തീവ്രവാദം വര്‍ദ്ധിക്കാന്‍ കാരണം അറബി പഠിക്കാത്തതോ? പുതിയ നിയമം വരുന്നു

66
Pakistan_child

തീവ്രവാദം ഇല്ലാതാക്കാന്‍ പാക്കിസ്ഥാനില്‍ പുതിയ നിയമം വരുന്നു. തീവ്രവാദം വര്‍ദ്ധിക്കാന്‍ കാരണം അറബി പഠിക്കാത്തതാണെന്നാണ് പറയുന്നത്. അറബി പഠനത്തിനു പ്രത്യേക ബില്‍ പാസാക്കാനൊരുങ്ങുകയാണ് പാക്കിസ്ഥാന്‍.

ഇതോടെ പാക്കിസ്ഥാനിലെ വിദ്യാലയങ്ങളില്‍ അറബി ഒരു നിര്‍ബന്ധിത പാഠ്യ വിഷയമായി മാറും. എല്ലാവരും ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ശ്രദ്ധചെലുത്തുന്നത്. എന്നാല്‍, ഇതേ പ്രാധാന്യം അറബി ഭാഷ പഠിക്കുന്നതിലും വേണം.

അറബി പഠനം കുട്ടികള്‍ക്ക് അധിക ഭാരമാകുമെന്നും ആറാം ക്ലാസ് മുതല്‍ ഐച്ഛിക വിഷയമായി അറബി പഠിക്കാന്‍ അവസരമുണ്ടായിട്ടും കൂടുതല്‍ കുട്ടികളും ഇത് തിരഞ്ഞെടുക്കാത്തത് അതിനാലാണെന്നുമാണ് അറബി പഠനം എതിര്‍ക്കുന്നവരുടെ വാദം.