Gulf

സൗദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി പായം എടൂര്‍ മുടപ്പാളയില്‍ വീട്ടില്‍ ബിബിന്‍ വര്‍ഗീസി(32)നെയാണ് വ്യാഴാഴ്ച രാത്രി താമസ സ്ഥലത്ത് കോണിപ്പടിയില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദമാമിലെ മുഹമ്മദ് നുഗതന്‍ യാമി ട്രേഡിങ് എസ്റ്റാബ്ലിഷ്‌മെന്റ് കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജനറല്‍ മാനേജരായിരുന്നു. ഭാര്യ : ഹണി. ഒരു മകനുണ്ട്. ദമാം സെന്‍ട്രെല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button