USA

മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് ട്രംപ്

മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് മാധ്യമങ്ങൾ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്ന  വിമർശനമാണ് ട്രംപ് ഉന്നയിച്ചത്. ന്യൂയോർക്ക് ടൈംസ്, എൻബിസി ന്യൂസ്, എബിസി, സിബിഎസ്, സിഎൻഎൻ എന്നീ ചാനലുകളുടെ പേരെടുത്തു പറഞ്ഞായിരുന്നു  ട്വിറ്ററിലൂടെയുള്ള  ട്രംപിന്‍റെ വിമർശനം.

“വ്യാജ വാർത്താ മാധ്യമങ്ങൾ തന്‍റെ ശത്രുക്കളല്ല. എന്നാൽ അമേരിക്കൻ ജനതയ്ക്ക് അവർ ശത്രുക്കളാണെന്നു ട്രംപ് പറഞ്ഞു”. തന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെ മാധ്യമങ്ങൾ മോശമായി റിപ്പോർട്ട് ചെയ്തെന്ന് ആരോപിച്ച് ധ്യമങ്ങൾക്കെതിരേ നേരത്തേയും ട്രംപ് രംഗത്തെത്തിയിരുന്നു. കുടിയേറ്റനയത്തിനെതിരായി മാധ്യമങ്ങൾ വാർത്ത നൽകുന്നതാണ് ഇപ്പോൾ ട്രംപിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button