News

വിവാഹവീട്ടില്‍ സിപിഎം അക്രമം: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തലശ്ശേരി: കോടിയേരി കല്ലില്‍താഴെ കല്യാണ വീട്ടില്‍ കയറി സിപിഎം സംഘം നടത്തിയ അക്രമത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. കല്ലില്‍താഴെയിലെ അച്ചുതത്തില്‍ റഗില്‍(28), അമ്പലത്തും കണ്ടിയില്‍ റിജേഷ്(26), നസീറയില്‍ അഫ്സല്‍(29)എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതുകൂടാതെ വധുവിന്റെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചുവെങ്കിലും ഇന്നലെ നടന്ന വിവാഹത്തിന് തടസ്സമാകുമെന്ന കാരണത്താല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. കല്ലില്‍ത്താഴെയുള്ള സിപിഎം സ്ഥിരം ക്രിമിനലുകളാണ് ഇന്നലെ പുലര്‍ച്ചെ അക്രമം നടത്തിയത്. മൂന്നുപേരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button