Technology

ജി.എസ്.എല്‍.വി മാര്‍ക് 3 വിജയകരമായി പരീക്ഷിച്ചു

ജി.എസ്.എല്‍.വി മാര്‍ക് 3 ഐ.എസ്.ആർ. വിജയകരമായി പരീക്ഷിച്ചു. നാല് ടണ്‍ വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ വഹിക്കാവുന്ന ജി.എസ്.എല്‍.വി മാര്‍ക് 3 യുടെ ക്രയോജനിക് ഘട്ടമാണ് തമിഴ്നാട് തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ളക്സില്‍ വെള്ളിയാഴ്ച വൈകിട്ട് വിജയകരമായി പരീക്ഷിച്ചത്.

വിദേശ സഹായത്തോടെയാണ് ഇന്ത്യ 3.5 ടണ്‍ വരെയുള്ള വലിയ ഉപഗ്രഹങ്ങള്‍ ഇപ്പോൾ വിക്ഷേപിക്കുന്നത്. ജി.എസ്.എല്‍.വി. മാര്‍ക്ക് 3 സജ്ജമായാൽ വിദേശ സഹായത്തോടെ വിക്ഷേപിക്കുന്നതി​ന്റെ പകുതി ചെലവിൽ നാലുടണ്‍ വരെയുള്ള പേലോഡുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനാകും​. ആദ്യ ഘട്ടത്തിൽ 3.5 ടണ്‍ ഭാരം വരുന്ന ഇന്ത്യയുടെ വാര്‍ത്താവിനിയമ ഉപഗ്രഹമായ ജിസാറ്റ്- 19 ആയിരിക്കും ജി.എസ്.എല്‍.വി. മാര്‍ക്ക് 3 ആദ്യം ഭ്രമണപഥത്തിലെത്തിക്കുക.

ഇന്ത്യൻ ശാസ്​ത്രജ്​ഞരുടെ നേതൃത്വത്തിൽ പൂർണമായും പൂർണമായും ഇന്ത്യയിൽ തന്നെയാണ് ജി.എസ്.എല്‍.വി മാര്‍ക് 3 ബഹിരാകാശ വാഹനത്തിൽ ക്രയോജനിക് സംവിധാനം നിർമിച്ചതെന്ന് ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റം സെൻറർ (എല്‍.പി.എസ്.സി.) ഡയറക്ടര്‍ എസ്. സോമനാഥ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button