Kerala

നടിയെ ആക്രമിച്ച സംഭവം: സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം കേള്‍ക്കാതെ പോകരുത്

നടി ഭാവനയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിനെതിരെ സിനിമ മേഖലയിലെ ഒട്ടുമിക്ക താരങ്ങളെല്ലാം പ്രതികരിച്ചു കഴിഞ്ഞു. സമൂഹത്തില്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ നല്ലൊരു പ്രതികരണം നടത്തുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്. പല മണ്ടത്തരങ്ങളും കാണിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ നല്ലൊരു അഭിപ്രായം പറയാന്‍ സന്തോഷിന് കഴിയാറുണ്ട്.

ഇത്തവണയും സന്തോഷ് പ്രതികരിക്കാതിരുന്നില്ല. സിനിമ നടിക്ക് മാത്രമല്ല ഏതൊരാള്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്നാണ് സന്തോഷ് പറഞ്ഞത്. ഈ വാര്‍ത്ത കേട്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. തനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കേരളത്തിലാണ് ഇത് സംഭവിച്ചത്. അതും എറണാകുളം നഗരത്തിന്റെ ഹൃദയത്തില്‍.. സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവത്തില്‍ ദുഃഖം പ്രകടിപ്പിക്കുന്നു. കുറ്റവാളികളെ കണ്ടുപിടിച്ച് എത്രയും പെട്ടെന്ന് ശിക്ഷിണമെന്നും സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button