Kerala

സഹകരണപ്രസ്ഥാനങ്ങള്‍ തളരില്ല: ഏതു വെല്ലുവിളികളെയും അതിജീവിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

നോട്ട് നിരോധനത്തിലൂടെ സംസ്ഥാന സഹകരണപ്രസ്ഥാനങ്ങള്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ച് സംസാരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. സംസ്ഥാനത്തെ സഹകരണപ്രസ്ഥാനം ഏത് വെല്ലുവിളികളെയും അതിജീവിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

നോട്ട് നിരോധനം ബുദ്ധിമുട്ടിച്ചെങ്കിലും സഹകരണപ്രസ്ഥാനങ്ങള്‍ തളര്‍ന്നില്ല. ജനകീയ അടിത്തറയിലും വിശ്വാസത്തിലും പടുത്തുയര്‍ത്തപ്പെട്ട സഹകരണസംഘങ്ങള്‍ക്ക് വെല്ലുവിളികളെ നേരിടാനും വിജയം കൈവരിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു. സമൂഹം നേരിടുന്ന പ്രശ്നങ്ങളിലൊക്കെ സഹകരണസ്ഥാപനങ്ങള്‍ ഇടപെടുന്നുണ്ട്.

വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലും സഹകരണസംഘങ്ങള്‍ ജനങ്ങള്‍ക്കൊപ്പമുണ്ട്. ഇതിന്റെ ഭാഗമായാണ് അരി ഉല്‍പാദനകേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് അരി വാങ്ങി അരിക്കടകള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button