Kerala

വ്യാജ മന്ത്രവാദം: യുവതിക്ക് പൊള്ളലേറ്റു

നാദാപുരം: വ്യാജ മന്ത്രവാദത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്രകേട്ടിട്ടും കണ്ടിട്ടും ഇന്നും മന്ത്രവാദ കളത്തില്‍ സ്ത്രീകള്‍ എത്തുന്നു. ഇത്തവണ ഷമീന എന്ന 29കാരിയാണ് ഇരയായത്. മന്ത്രവാദത്തിനിടെ പൊള്ളലേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് വെള്ളയില്‍ പുതിയ കടവിലാണ് സംഭവം നടന്നത്.

യുവതിയെ ശരീരമാസകലം പൊള്ളലേറ്റ് കോഴിക്കാട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടില്‍നടന്ന മന്ത്രവാദത്തിനിടെയാണ് യുവതിക്കു പൊള്ളലേറ്റത്. സംഭവത്തെ തുടര്‍ന്ന് കുറ്റ്യാടി അടുക്കത്ത് കൂവ്വോട്ട് പൊയ്യില്‍ നജ്മ (35) യെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഷമീനയ്ക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് മന്ത്രവാദ കളത്തില്‍ കുടുംബം എത്തിച്ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button