KeralaNews

വീട്ടിനകത്തേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി വീട്ടമ്മ മരിച്ചു- കുടുംബാംഗങ്ങൾക്ക് പരിക്ക്

 

കോവളം​: നിയന്ത്രണം വിട്ട കാര്‍ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി വീട്ടമ്മ തല്‍ക്ഷണം മരിക്കുകയും ഭർത്താവിനും ഗർഭിണിയായ മകൾക്കും പരിക്കേൽക്കുകയും ചെയ്തു.വിഴിഞ്ഞം കരിച്ചിലില്‍ പനച്ചമൂട് കടയറവീട്ടില്‍ സരളയാണ് (55) മരിച്ചത്. ഭർത്താവ് ശശിധരനും ഗർഭിണിയായ മകള്‍ ദീപ്തിക്കും ഗുരുതരമായി പരിക്കേറ്റു.സരള വീടിനു മുന്നിൽ ചെടിക്കു വെള്ളമൊഴിക്കുകയും ഭർത്താവും മകളും വീട്ടു വരാന്തയിൽ നിൽക്കുകയുമായിരുന്നു. നിയന്ത്രണം വിട്ട വെള്ള സെലാറിയോ കാറാണ് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറിയത്.

കാറിനടിയിൽ പെട്ട സരളയെ നാട്ടുകാർ ഓടിക്കൂടിയാണ് കാറിന്റെ അടിയിൽ നിന്ന് പുറത്തെടുത്തത്. മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു, സരള തൽക്ഷണം മരിച്ചിരുന്നു.പരിക്കേറ്റവരെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കാര് ഡ്രൈവറിനു നിസാര പരിക്കുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button