News

പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയത്തിന് ഒരു തെളിവുകൂടി; ഫയല്‍ നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രിയുടെ വകുപ്പ്

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ മെല്ലപ്പോക്കാണെന്ന ആക്ഷേപം ഘടകകക്ഷികളില്‍നിന്നും ഉയര്‍ന്നിരിക്കുകയാണ്. മിക്ക മന്ത്രിമാരും കാര്യക്ഷമമായി വകുപ്പുകളുടെ ഭരണത്തില്‍ ഇടപെടുന്നില്ല എന്ന ആരോപണവും ശക്തമാണ്. ഇതിനിടെ ഫയല്‍ നീക്കത്തിലും ചില മന്ത്രിമാരുടെ വകുപ്പുകള്‍ പിന്നിലാണെന്നതിനു കണക്കുകള്‍ പുറത്തുവന്നതും സര്‍ക്കാരിന് തിരിച്ചടിയായി. ഫയല്‍ നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന നോര്‍ക്കാ വകുപ്പാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നോര്‍ക്ക തീര്‍പ്പാക്കിയത് വെറും മൂന്ന് ശതമാനം ഫയലുകള്‍ മാത്രമാണ്. റവന്യൂ, ഫിഷറീസ്, വനം, സാംസ്‌കാരികം, പാര്‍ലമെന്ററി കാര്യ വകുപ്പുകളും ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. അതേസമയം ന്യൂനപക്ഷ വകുപ്പും തൊഴില്‍ വകുപ്പും മികച്ച പ്രകടനം കാഴ്ചവക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യവകുപ്പും പട്ടികജാതി വകുപ്പും മോശമല്ലാത്ത രീതിയില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ മെല്ലെപ്പോക്കാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button