International

ഭൂചലനം: നഗരം ഭീതിയില്‍

റോം: ഇറ്റലിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അബ്രൂസോ പ്രവിശ്യയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാജ്യത്തിന്റെ മധ്യമേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇറ്റലിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 300ല്‍ അധികം പേര്‍ മരിക്കുകയും 400ല്‍ ഏറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നഗരം ഭീതിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button