KeralaKauthuka Kazhchakal

124 തേങ്ങ കൈകൊണ്ട് പൊട്ടിച്ച് യുവാവ് ഗിന്നസിലേക്ക്, വീഡിയോ കാണാം

50 സെക്കന്റ്‌കൊണ്ട് എത്ര തേങ്ങ നിങ്ങള്‍ക്ക് കൈ കൊണ്ട് പൊട്ടിക്കാനാകും. ഇവിടെ അബീഷ് എന്ന യുവാവ് 124 തേങ്ങയാണ് കൈ കൊണ്ട് പൊട്ടിച്ചത്. പൂഞ്ഞാര്‍ സ്വദേശിയായ അബീഷിന്റെ ഈ റെക്കോര്‍ഡ് ഗിന്നസ് ബുക്കില്‍ ഇടംനേടി. ഒരു മിനുട്ടില്‍ 118 തേങ്ങ പൊട്ടിച്ച ജര്‍മന്‍ സ്വദേശിയാണ് നിലവിലെ റെക്കോര്‍ഡിനവകാശി.

എന്നാല്‍, ജര്‍മ്മന്‍കാരനെ തോല്‍പ്പിച്ച് മലയാളികള്‍ക്ക് അഭിമാനമായിരിക്കുകയാണ് അബീഷ്. സമയമുള്ളപ്പോള്‍ ഹെല്‍മറ്റുകളും മറ്റു കാഠിന്യമുള്ള വസ്തുക്കളും അടിച്ചുപൊട്ടിക്കുക, കറങ്ങുന്ന ഫാനുംമറ്റും പിടിച്ചുനിര്‍ത്തുക തുടങ്ങിയ ഹോബികളും ഇദ്ദേഹത്തിനുണ്ട്. നേരത്തെ കെഎസ്ആര്‍ടിസി ബസ് കടിച്ചുവലിച്ച് അബീഷ് ജനശ്രദ്ധനേടിയിരുന്നു.

തൃശൂരിലാണ് അബീഷിന്റെ പ്രകടനം നടന്നത്. യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയിലെല്ലാം അബീഷ് ഇടംപിടിച്ചിട്ടുണ്ട്. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button