NewsIndia

ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഉൽപ്പന്നങ്ങൾ: ഓൺലൈൻ സൈറ്റുകൾക്കെതിരെ കേസ്

ന്യൂഡല്‍ഹി: രണ്ട് അമേരിക്കന്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓം ചിഹ്നം ഷൂവിലും ഗണപതിയുടെ ചിത്രം ബിയര്‍ കുപ്പിയിലും പതിപ്പിച്ചതിനാണ് സൈറ്റുകള്‍ക്കെതിരെ പോലീസ് കേസെടുത്തത്. യെസ്‌വിവൈബ് ഡോട്ട് കോം, ലോകോസ്റ്റ് ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെയാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇരു സൈറ്റുകള്‍ക്കുമെതിരെ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കമ്മീഷണര്‍ നരേഷ് കയാന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ഉല്‍പന്നങ്ങള്‍ പിന്‍വലിക്കണമെന്നും എഫ്‌.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

യെസ്‌വിവൈബ് ഡോട്ട് കോം ഓം ചിഹ്നം പതിപ്പിച്ച ഷൂകളും ലോകോസ്റ്റ് ഡോട്ട് കോം ഗണപതിയുടെ ചിത്രം പതിപ്പിച്ച ബിയറും വില്‍ക്കുന്നതായി കാണിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കയാന്‍ കത്തയക്കുകയായിരുന്നു. ഷൂവില്‍ ഓം ചിഹ്നം പതിപ്പിച്ചത് വഴി ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതായി കാണിച്ച് ഡല്‍ഹി പ്രശാന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ മറ്റൊരു പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button