India

‘ചില്‍ഡ്രണ്‍സ് ബാങ്കി’ ന്റെ പേരില്‍ 2000ത്തിന്റെ വ്യാജനോട്ട്

ന്യൂഡല്‍ഹി : കുട്ടികളുടെ സര്‍ക്കാരിന്റെ പേരില്‍ ഡല്‍ഹിയില്‍ വ്യാജോനോട്ടുകള്‍. ഫെബ്രുവരി ആറിന് ഡല്‍ഹിയിലെ സംഗം വിഹാറിലെ എസ്.ബി.ടിയില്‍ നിന്ന് നാലു നോട്ടുകളാണ് ഇടപാടുകാരന് ലഭിച്ചത്. ‘ചില്‍ഡ്രണ്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് നോട്ടില്‍ എഴുതിയിരിക്കുന്നത്. കുട്ടികളുടെ സര്‍ക്കാര്‍ ഉറപ്പുതരുന്ന പണം എന്നും വിശേഷിപ്പിച്ചിരിക്കുന്നു. മോഷ്ടിക്കാവുന്നത് എന്ന അറിയിപ്പുള്ള നോട്ടുകളുടെ സീരിയല്‍ നമ്പറാകട്ടെ 000000! ഇങ്ങനെ നോട്ടിന്റെ പത്ത് അടയാളങ്ങളില്‍ പരിഹാസം കലര്‍ന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

കോള്‍ സെന്റര്‍ ജീവനക്കാരനായ രോഹിത് എന്ന യുവാവിനാണ് വ്യാജനോട്ടുകള്‍ ലഭിച്ചത്. പ്രദേശത്ത് കറന്‍സി നോട്ടുകള്‍ക്ക് സമാനമായ രേഖകള്‍ നിര്‍മിക്കുന്നതായുള്ള പരാതി ഏതാനും ദിനങ്ങള്‍ക്കു മുമ്പ് സംഗം വിഹാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് എസ്.ബി.ഐ. വക്താവ് അറിയിച്ചിട്ടുണ്ട്. ഒറിജിനലുമായി നിറത്തിലോ രൂപത്തിലോ യാതൊരു വ്യത്യാസവും ഇല്ലാത്തവയാണ് ഈ നോട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button