Kerala

ഡോക്ടര്‍ ചമഞ്ഞ് നാലു വര്‍ഷം മെഡിക്കല്‍ കോളേജില്‍ മോഷണം നടത്തിയ യുവതി പിടിയില്‍

തിരുവനന്തപുരം : ഡോക്ടര്‍ ചമഞ്ഞ് നാലു വര്‍ഷം മെഡിക്കല്‍ കോളേജില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. കാഷ്വാലിറ്റിയില്‍ ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ കയറി മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി കാഷ്വാലിറ്റിയിലും വാര്‍ഡുകളിലും പി.ജി വിദ്യാര്‍ത്ഥിനിയാണെന്ന വ്യാജേന കറങ്ങി നടന്ന് മോഷണം നടത്തിയിരുന്ന കല്ലറ സ്വദേശിനി ആര്യയെ (26) ആണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്. അനസ്‌തേഷ്യ വിഭാഗം പി.ജി വിദ്യാര്‍ത്ഥിനിയാണെന്നാണ് ഇവര്‍ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

നാലു വര്‍ഷമായി കയറിയിറങ്ങി നടക്കുന്നതിനാല്‍ ഏകദേശം ജീവനക്കാര്‍ക്കും സുപരിചിതയാണ് ആര്യ. അഞ്ചു ദിവസം മുന്‍പ് വിശ്രമമുറിയില്‍ വച്ച് ഒരു ലേഡീ ഡോക്ടറുടെ 2500 രൂപയടങ്ങിയ പഴ്‌സ് കാണാതായിരുന്നു. അന്നും ആര്യ ആ മുറിയിലുണ്ടായിരുന്നു. തന്റെ അഞ്ചു പവന്റെ മാലയും മോഷണം പോയെന്ന് ആര്യ അന്ന് ഡ്യൂട്ടിയിലെ നഴ്‌സുമാരോട് പറഞ്ഞിരുന്നു. ഡ്യൂട്ടി ഡോക്ടറെയും കൂട്ടി തെരച്ചിലിനിറങ്ങിയ ആര്യ ഒഴിഞ്ഞ പഴ്‌സ് കണ്ടെടുത്ത് കൊടുത്തിരുന്നു.

ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ മോഷണം പതിവായിരുന്നു. ഈ വിശ്രമമുറിയില്‍ കയറിക്കിടക്കുന്ന ഇവരെ ഇന്ന് രാവിലെ നഴ്‌സ് ചോദ്യം ചെയ്തതോടെയാണ് കള്ളക്കളി വെളിച്ചത്തായത്. അനസ്‌തേഷ്യക്കാര്‍ക്ക് കാഷ്വാലിറ്റിയില്‍ എന്തുകാര്യം എന്ന് ചോദിച്ച നഴ്‌സിനോട് ഇവര്‍ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് നഴ്‌സ് പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചു. അവര്‍ വന്ന് ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു. കാര്‍ഡില്ലെന്ന് പറഞ്ഞതോടെ തടഞ്ഞുവയ്ക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ പരിശോധനയില്‍ രോഗികളുടെ അസുഖവിവരങ്ങള്‍ രേഖപ്പെടുത്തിയ കേസ് ഷീറ്റുകളടങ്ങിയ 11 പുസ്തകങ്ങളും ഇവരുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button