KeralaNewsHighlights 2017

അഴീക്കല്‍ സദാചാര ആക്രമണം : ഇര ആത്മഹത്യ ചെയ്തു

പാലക്കാട്‌• പ്രണയദിനത്തില്‍ സുഹൃത്തായ യുവതിയോടൊപ്പം കൊല്ലം കരുനാഗപ്പള്ളി അഴീക്കല്‍ കടപ്പുറം സന്ദര്‍ശിക്കുന്നതിനിടെ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. പാലക്കാട് അട്ടപ്പാടി കാരറ സ്വദേശി അനീഷാണ് ജീവനൊടുക്കിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

narikal

കഴിഞ്ഞ 14 നാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പാലക്കാട്‌ സ്വദേശിയായ അനീഷും കൊല്ലം സ്വദേശിയായ യുവതിയുമാണ് സദാചാര ആക്രമണത്തിന് ഇരയായത്. ബീച്ചിലെത്തിയ യുവതി പ്രാഥമിക കൃത്യത്തിന് സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കയറിയപ്പോള്‍ സമീപത്ത് മദ്യപിച്ചിരിക്കുകയായിരുന്ന ഏതാനും യുവാക്കള്‍ അനാശാസ്യം ആരോപിച്ച് ഇരുവരേയും മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി വാട്സ്ആപ്പില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാവും യുവതിയും കൊല്ലം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ധനീഷ് അടക്കമുള്ളവരെയാണ് കൊല്ലം ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ധനീഷിന് പുറമേ അഴീക്കല്‍ സ്വദേശി അഭിലാഷ് ബിനു എന്നിവരാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button