International

ട്രംപിന്റെ ലിമോസിന്‍ സ്വന്തമാക്കാന്‍ ഇതാ ഒരു അവസരം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഡംബര കാറുകളിലൊന്നായ കാഡിലാക് ലിമോസിന്‍ സ്വന്തമാക്കാന്‍ അവസരം കൈവന്നിരിക്കുകയാണ്. 1988 മുതല്‍ 1994 വരെയുള്ള അഞ്ചു വര്‍ഷക്കാലം ട്രംപ് ഉപയോഗിച്ച 1988 മോഡല്‍ കാഡിലാക് ലിമോസിന്‍ യു.കെയിലെ ഗ്ലോസെസ്റ്ററിലെ ഡീലര്‍ഷിപ്പില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ്. കാഡിലാക് കമ്പനി ഈ ശ്രേണിയില്‍ ആകെ രണ്ട് കാഡിലാക് ലിമോണ്‍സിന്‍ യൂണിറ്റുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്.

ഫാക്‌സ് മെഷീന്‍, ടിവി, വിസിആര്‍, പേപ്പര്‍ ഷ്രെഡര്‍, കാര്‍ ഫോണ്‍ എന്നിവയ്‌ക്കൊപ്പം മദ്യം സൂക്ഷിക്കാനുള്ള പ്രത്യേക അറയും ക്യാംപിനുള്ളില്‍ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം പഴയ പ്രൗഡിയോടെ ഇപ്പോഴും വാഹനത്തിലുണ്ട്. കറുത്ത് നിറത്തില്‍ ചാലിച്ച എക്സ്റ്റീരിയറിനൊപ്പം റോസ് വുഡ് ഇന്റീരിയറില്‍ തീര്‍ന്ന ലിമോസിന് 5.0 ലിറ്റര്‍ എഞ്ചിനാണ് കരുത്തേകിയിരുന്നത്. നിലവിലെ ലേല തുക അനുസരിച്ച് 50000 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 41.31 ലക്ഷം രൂപ) മുടക്കിയാല്‍ ട്രംപിന്റെ ഈ അപൂര്‍വ്വ കാഡിലാക്കിനെ സ്വന്തമാക്കാം.

1994-ന് ശേഷം ട്രംപ് കൈമാറിയ ലിമോണ്‍സിന്റെ ആറാമത്തെ ഉടമയാണ് ഇപ്പോള്‍ വാഹനം ലേലത്തിന് വച്ചരിക്കുന്നത്. 10 വര്‍ഷം മുന്‍പാണ് ഉടമ ഈ ആപൂര്‍വ്വ വാഹനം സ്വന്തമാക്കിയത്. കാറുകളോട് അതിയായ താല്‍പര്യമുള്ള ട്രംപ് തന്റെ സ്വന്തം ഇഷ്ടാനുസരണമാണ് കാഡിലാകിന്റെ ഓരോ ഭാഗവും പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്.

shortlink

Related Articles

Post Your Comments


Back to top button