IndiaNews

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഏറ്റവും ഒടുവിലെ ലീഡ് നില

മുംബൈ•ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) അടക്കം മഹാരാഷ്ട്രയിലെ പത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 25 ജില്ലാ പരിഷത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വന്‍ തിരിച്ചുവരവാണ് ശിവസേന നടത്തിയിരിക്കുന്നത്. ബി.എം.സിയിലെ 227 അംഗ മുനിസിപ്പല്‍ കൌണ്‍സിലിലെ 225 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 84 സീറ്റുകളില്‍ ശിവസേന വിജയിച്ചു. 80സീറ്റുകളില്‍ ബി.ജെ.പിയും 29 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചു. എന്‍.സി.പി ഒന്‍പതും എം.എന്‍.എസ് ഏഴും സീറ്റുകളില്‍ വിജയിച്ചു. അസസുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം മൂന്നു സീറ്റുകളിലും ശേഷിക്കുന്ന സീറ്റുകളില്‍ സ്വന്തന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു.

നാഗ്പൂരില്‍ 151 വാര്‍ഡുകളില്‍ 72 വാര്‍ഡുകളിലെ ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി 54 സീറ്റുകളിലും കോണ്‍ഗ്രസ് 14 സീറ്റുകളിലും ബി.എസ്.പി നാല് സീറ്റുകളിലും വിജയിച്ചു.

നാഗ്പൂരിന് പുറമെ പൂനെ, നാസിക് എന്നിവിടങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. പിംപ്രി-ചിഞ്ച് വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ എന്‍.സി.പി ലീഡ് ചെയ്യന്നു.

താനെയിലെ 131 സീറ്റുകളിലെ 99 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ 51 സീറ്റുകളില്‍ ശിവസേനയും 17 സീറ്റുകളില്‍ ബി.ജെ.പിയും 26 സീറ്റുകളിലും വിജയിച്ചു. എന്‍.സി.പിയും കോണ്‍ഗ്രസും എം.ഐ.എമ്മും രണ്ട് സീറ്റുകള്‍ വീതം നേടി.

അതേസമയം, ബി.എം.സിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് മുംബൈ മേധാവി സഞ്ജയ്‌ നിരുപം രാജിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button