KeralaNews

കേന്ദ്രസര്‍ക്കാര്‍ സ്‌റ്റെന്റ് വില നിയന്ത്രിച്ചു, പക്ഷേ…. ആശുപത്രികള്‍ വിദഗ്ധമായ മറ്റുമാര്‍ഗങ്ങളിലൂടെ കൊള്ള തുടരുന്നു

തിരുവനന്തപുരം: ഹൃദയശസ്ത്രക്രീയാരംഗത്ത് സ്വകാര്യ ആശുപത്രികളുടെ കൊള്ള പുതിയ തലത്തിലേക്ക്. കേന്ദ്രസര്‍ക്കാര്‍ സ്റ്റെന്റ് വില നിയന്ത്രിച്ചതോടെ ആശുപത്രികള്‍ രോഗികളെ കൊള്ളയടിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ വ്യക്തമാക്കി. അന്‍പതോളം സ്വകാര്യ ആശുപത്രികള്‍ ഇതര ഫീസുകളില്‍ ഗണ്യമായ വര്‍ധന നടത്തിയതായാണ് കണ്ടെത്തല്‍. പാലക്കാട്, മലപ്പുറം ജില്ലകളിലെ ചില ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ ആശുപത്രികള്‍ ഡോക്ടര്‍മാരുടെ ഫീസും വിവിധ സേവനങ്ങളുടെ നിരക്കും മൂന്നിരട്ടിയായാണ് വര്‍ധിപ്പിച്ചത്. അതേസമയം സ്റ്റെന്റുകളുടെ വില ഇപ്പോഴത്തെ നിരക്ക് കുറച്ചുകാണിച്ചിരിക്കുന്നതിനാല്‍ ഈ ആശുപത്രികള്‍ക്കെതിരേ നടപടിക്ക് സാധ്യമല്ല. പരമാവധി 30,200രൂപ നിജപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്ച വിജ്ഞാപനം ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികള്‍ കൊള്ളക്ക് പുതിയ മാര്‍ഗം തേടിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button