India

മുംബൈ കോര്‍പറേഷന്‍: ബിജെപിയും ശിവസേനയും ഒന്നിക്കുന്നു

മുംബൈ: ഇരുപാര്‍ട്ടികള്‍ക്കും അഭിമാനപോരാട്ടമായി മാറിയ മഹാരാഷ്ട്രയിലെ കോര്‍പറേഷന്‍, തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരുപോലെ വിജയം അവകാശപ്പെട്ട ബിജെപിയും ശിവസേനയും മുംബൈ കോര്‍പറേഷനില്‍ അധികാരത്തില്‍ വരാന്‍ വീണ്ടും ഒന്നിക്കുന്നു.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കൊറ്റയ്ക്കാണ് മല്‍സരിച്ചത്. മുംബൈ കോര്‍പറേഷനില്‍ ആദ്യസ്ഥാനത്ത് ശിവസേനയും രണ്ടാമത് ബിജെപിയുമാണ് എത്തിയത്. എന്നാല്‍ ഒറ്റയ്ക്ക് അധികാരം പിടിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിയാതെ വന്നതോയൈാണ് വീണ്ടും സഖ്യമുണ്ടാക്കാന്‍ തീരുമാനമായത്. ഔദ്യോഗിക തീരുമാനമായില്ലെങ്കിലും ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ സഖ്യമുണ്ടാക്കുമെന്ന കാര്യം സമ്മതിച്ചു.

സഖ്യം രൂപീകരിക്കുമെന്ന കാര്യം അറിയിച്ച സംസ്ഥാനത്തു നിന്നുള്ള ബിജെപിയുടെ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി തങ്ങള്‍ക്കുമുന്നില്‍ മറ്റു വഴികളില്ലെന്ന് വ്യക്തമാക്കി. ശിവസേനയുടെ ഭാഗത്തുനിന്നും ബിജെപിയുമായുള്ള സഖ്യസൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മേയര്‍ ഏതുപാര്‍ട്ടിക്കാരനാകുമെന്നതില്‍ ചെറിയ തര്‍ക്കമുള്ളതാണ് ഔദ്യോഗിക പ്രഖ്യാപനം വൈകാന്‍ കാരണം. മേയര്‍ തങ്ങള്‍ക്കു തന്നെയെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായി ബിജെപി -ശിവസേനാ സഖ്യം ഇല്ലാതെ മത്സരിച്ച മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയമാണ് ബിജെപി കരസ്ഥമാക്കിയത്. മുംബൈയില്‍ ശിവസേനയാണ് മുന്നിലെത്തിയതെങ്കിലും ബിജെപിയുടെ നേട്ടം ഏറെ ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button