NewsIndia

ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്ക്ക് നേടിയ മഹാരാഷ്ട്രയിലെ വിജയം – അഭിമാനത്തോടെ ബിജെപി-പ്രതിപക്ഷവും ഭരണപക്ഷവും എന്‍ ഡി എ ആകുമ്പോള്‍

 

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന ബിജെപി സഖ്യം ഇല്ലാതായതോടെ ബിജെപിയുടെ പതനമായിരുന്നു മിക്ക കക്ഷികളും പ്രതീക്ഷിച്ചത്. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു ബിജെപിയുടെ വിജയം.മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മോദി – ഫഡ്വാവിസ് തരംഗം തന്നെയായിരുന്നു കാണാൻ കഴിഞ്ഞത്.പത്തിൽ എട്ടു കോർപറേഷനുകളും ബിജെപി സ്വന്തമാക്കിയപ്പോൾ ശിവസേനയ്ക്ക് രണ്ടു കോർപ്പറേഷനിൽ ഒതുങ്ങേണ്ടി വന്നു. കോൺഗ്രസ്സും എൻ സി പിയും അമ്പേ തകർന്നടിഞ്ഞു.

മുംബൈ കോർപറേഷനിൽ (ബിഎംസി) 227ൽ 84 സീറ്റ് നേടി ശിവസേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ 31 സീറ്റുണ്ടായിരുന്ന ബിജെപി ഇക്കുറി 82 സീറ്റ് നേടിയത് ശിവസേനയെ പോലും ഞെട്ടിച്ചു.ഇതിൽ ഏറ്റവും രസകരം പ്രതിപക്ഷവും ഭരണപക്ഷവും എൻ ഡി എ ആണെന്നതാണ്. മറ്റുപാർട്ടികൾക്കു നോക്കി നിൽക്കാനേ കഴിയൂ.2012ൽ നേടിയതിനേക്കാൾ മൂന്നിരട്ടി സീറ്റുകളാണ് ബിഎംസിയിൽ ബിജെപി നേടിയത്.ബിജെപിക്ക് 13 സ്വതന്ത്രൻ പിന്തുണ നൽകിയിട്ടുണ്ട്. ഭരണം ആർക്കാണെന്ന് മാത്രം ആണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 341 സീറ്റുകളിൽ ബിജെപി വിജയിച്ചു.

സുതാര്യഭരണത്തിന്റെ വിജയമാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കാൻ കാരണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു. സർജിക്കൽ സ്‌ട്രൈക്കിനെ പറ്റി തെളിവ് ചോദിച്ച മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപം കനത്ത തോൽവിയെ തുടർന്ന് രാജിവച്ചു.ഓരോ വർഷത്തിലും 37,000 കോടിയുടെ ബജറ്റ് അവതരിപ്പിക്കുന്ന മുംബൈ കോർപ്പറേഷൻ ആരാണ് ഭരിക്കുന്നതെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.ശിവസേന-ബിജെപി സഖ്യമാണ് കഴിഞ്ഞ ഇരുപതു വർഷമായി ഭരിച്ചതെങ്കിൽ ഇപ്പോൾ പ്രതിപക്ഷ ഭരണപക്ഷത്താണ്‌ ഈ രണ്ടു കക്ഷികൾ.ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലുള്ള മത്സരമായിരുന്നു നടന്നതെന്ന് കൂടി വേണമെങ്കിൽ പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button