India

കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം: ഗൂഢാലോചന നടന്നെന്ന് പ്രധാനമന്ത്രി

ലക്‌നൗ: കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 148 പേരുടെ ജീവനെടുത്ത കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തില്‍ അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്.

ഭീകരരെ തുണയ്ക്കുന്നവരുടെ കൈകളില്‍ അതിര്‍ത്തി ജില്ലയായ ഗോണ്ടിയുടെ ഭരണംലഭിച്ചാല്‍ ഇന്ത്യ സുരക്ഷിതമല്ലാതാകുമെന്നും മോദി പറഞ്ഞു. നൂറു ശതമാനം സീറ്റും ബിജെപിക്കുതന്നെ ലഭിക്കണമെന്നും മോദി വ്യക്തമാക്കി. ട്രെയിന്‍ അപകടത്തിന് കാരണമായത് സാങ്കേതിക പിഴവാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍, ഈ വര്‍ഷം ജനുവരിയില്‍ അപകടത്തിനുപിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു പങ്കുണ്ടെന്ന ആരോപണവുമായി ബിഹാര്‍ പോലീസ് രംഗത്തെത്തി.

മറ്റു ട്രെയിന്‍ അപകടങ്ങള്‍ക്കു പിന്നിലും ഐഎസ്‌ഐക്കു പങ്കുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് റെയില്‍മന്ത്രി സുരേഷ് പ്രഭു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും എന്‍ഐഎയ്ക്കും കത്തെഴുതിയിരുന്നു. എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button