Kerala

നടിയെ ആക്രമിച്ച സംഭവം: നാല് പ്രതികള്‍ കൂടി പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. മണികണ്ഠന്‍, വടിവാള്‍ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍, പ്രദീപ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഇവരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നാല് ദിവസം കസ്റ്റഡിയില്‍ വിട്ടു തരാമെന്നാണ് കോടതി അറിയിച്ചത്. പള്‍സര്‍ സുനിക്കും ബിജീഷിനും ഒപ്പം നിര്‍ത്തി ഇവരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിലൂടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.

അതേസമയം തങ്ങളെ പോലീസ് മര്‍ദ്ദിക്കുകയാണെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. പരാതി എഴുതി നല്‍കുന്നുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു പ്രതികളുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button