NewsIndia

തമിഴ്നാട്ടില്‍ ഇന്നുമുതല്‍ പെപ്‌സി, കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇല്ല

ചെന്നൈ : ഇന്ന് മുതല്‍ തമിഴ്‌നാട്ടിലെ കടകളില്‍ പെപ്‌സി, കോള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ല. തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍, തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ എന്നീ സംഘടനകളുടെ നിലാപാടിനെ തുടർന്നാണ് ഇത്. മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വരൾച്ച സമയത്ത് വെള്ളമില്ലാതെ കർഷകരും ജനങ്ങളും കഷ്ടപ്പെടുമ്പോൾ വെള്ളം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കമ്പനികളുടെ ചൂഷണം തടയുക എന്നതാണ് ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് മുഖ്യകാരണം. ഇത്തരം പാനീയങ്ങളില്‍ വിഷാംശം ഉണ്ടെന്ന പരിശോധനാ ഫലം നിലവിലുള്ളതും പെപ്‌സി, കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താനുള്ള കാരണമാണ്. ജല്ലിക്കെട്ട് പ്രക്ഷോഭത്തോടൊപ്പമാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാൻ തമിഴ്‍നാട്ടിൽ ആഹ്വനമുയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button