Kerala

നടിയെ ആക്രമിച്ച സംഭവം: ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ശോഭ സുരേന്ദ്രന്‍

കല്‍പ്പറ്റ: നടി ആക്രമിക്കപ്പെട്ട സംഭവത്തിനുപിന്നില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. അവരെ ഉടന്‍ തിരിച്ചറിയണമെന്നാണ് ശോഭ ആവശ്യപ്പെടുന്നത്. ഗൂഢാലോചന പുറത്തുകൊണ്ടുവരാനായി അന്വേഷണത്തിനു സ്പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്നും അവര്‍ പറഞ്ഞു.

സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് മാര്‍ക്സിറ്റുകാരെ തടയാന്‍ വന്നാല്‍ ബിജെപി നേതാക്കള്‍ കേരളത്തില്‍ വഴി നടക്കില്ലെന്നാണ്. ഇതിനെതിരെയും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. കേരളത്തില്‍ ബിജെപിയെ വഴിതടയാന്‍ മാത്രം വളര്‍ന്ന നേതാക്കള്‍ സിപിഎമ്മിലില്ല. സിപിഎമ്മിനെ നേരിടാനുള്ള സംഘടനാശക്തി ആര്‍എസ്എസ്സിനും ബിജെപിക്കുമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ടിപി സെന്‍കുമാറിനെ ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ജയിലില്‍ നിന്ന് ഗുണ്ടകളെ ഇറക്കി കശാപ്പ് രാഷ്ട്രീയം ശക്തമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ശോഭ ആരോപിച്ചു. പിണറായി വിജയന്‍ വൈകാതെ വിഎസ് അച്യുതാനന്ദനെയും ബിജെപിയാക്കുമെന്നും ശോഭ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button