India

തിരഞ്ഞെടുപ്പിൽ മത്സരിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി

രാജ്‌കോട്ട് : തിരഞ്ഞെടുപ്പിൽ മത്സരിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ അമ്റേലി ജില്ലയിലെ ജെയ്‌സുഖ് മദ്ഹാദ്(25) എന്ന യുവാവിനെയാണ് മേൽജാതിക്കാരായ മൂന്ന് പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്.

കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മേൽജാതിക്കാരുടെ ഭീക്ഷണി മറികടന്ന് ജെയ്‌സുഖ് മത്സരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച്ച രാത്രി പ്രതികളിലൊരാൾ അവരുടെ വീടിന് സമീപത്തേക്ക് ജെയ്സുഖിനെ വിളിച്ച് വരുത്തിയ ശേഷം ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഇവർക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button