IndiaNews

മരണശേഷം സ്വത്തുക്കൾ ആർക്ക് നൽകണം: അമിതാഭ്‌ ബച്ചൻ വെളിപ്പെടുത്തുന്നു

തന്റെ മരണശേഷം സ്വത്തുക്കൾ ഭാഗംവെയ്ക്കുമ്പോൾ അത് ആർക്ക് നൽകണം എന്ന വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചൻ. നമ്മളെല്ലാവരും തുല്യരാണ്. അതുകൊണ്ട് ലിംഗസമത്വത്തിലും ഞാൻ വിശ്വസിക്കുന്നു. എനിക്ക് രണ്ട് മക്കളാണുള്ളത് . ശ്വേതയും അഭിഷേകും. ആയതിനാൽ ഞാൻ മരിക്കുമ്പോൾ എന്റെ രണ്ട് മക്കൾക്കും തുല്യമായി നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സ്വത്തുക്കൾ ഭാഗംവെയ്ക്കുമ്പോൾ അത് ആർക്കായിരിക്കണം എന്നു തുറന്നു പറയുന്ന പ്ലക്കാർഡ് കൈയിൽ പിടിച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്താണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എന്നും മകളെയും കൊച്ചുമക്കളെയും അഭിമാനത്തോടെ ചേർത്തു പിടിക്കാനും കുടുംബത്തിലും സമൂഹത്തിലും അവരർഹിക്കുന്ന ബഹുമാനം നൽകാനും ബിഗ്ബി ശ്രദ്ധിച്ചിട്ടുണ്ട്. സ്വന്തം തീരുമാനത്തിലുറച്ചു നിൽക്കുന്ന നല്ല വ്യക്തികളായി എങ്ങനെ വളരണം എന്ന സന്ദേശം ഒരു തുറന്ന കത്തിന്റെ രൂപത്തിൽ അദ്ദേഹം കൊച്ചുമക്കൾക്ക് വേണ്ടി എഴുതിയത് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button