NewsIndia

യുപി യിൽ ബുർഖയിട്ട് പലരും കള്ളവോട്ട് ചെയ്യുന്നതായി ബിജെപിയുടെ പരാതി – പരിശോധന വേണമെന്നാവശ്യം

 

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ബുർഖയിട്ട പല സ്ത്രീകളും കള്ളവോട്ട് ചെയ്യുന്നതായി ബിജെപിയുടെ പരാതി.പരിശോധന നടത്താന്‍ വനിതാപോലീസിനെ പോളിംഗ് സ്റ്റേഷനില്‍ നിയോഗിക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ ബൂര്‍ഖ ധാരികളായ സ്ത്രീ വോട്ടര്‍മാര്‍ സാധാരണ വ്യാപകമായി കള്ളവോട്ട് ചെയ്യാറുണ്ടെന്നും ഇത് ഒഴിവാക്കാന്‍ ഇവരുടെ ഐഡന്‍റിറ്റി തിരിച്ചറിയണമെന്നും ആവശ്യമുണ്ട്.

ആറാം ഘട്ടവും അവസാനഘട്ടവും മാര്‍ച്ച് നാല്, എട്ട് ദിവസങ്ങളിലാണ്. കള്ളവോട്ടിന് സാധ്യത ഉണ്ടെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ജെപിഎസ് റാത്തോര്‍, പാര്‍ട്ടി ഭരണ ചുമതലയുള്ള കുല്‍ദീപ് പതി തൃപാഠി എന്നിവര്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്കും ഉത്തര്‍ പ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കത്തയച്ചു.തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നും ബുര്‍ഖ ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ ഇവര്‍ക്ക് അധികാരമില്ലെന്നും ബിജെപി പറയുന്നു.

ഇതുകൊണ്ടു തന്നെ വോട്ടു ചെയ്യാനെത്തുന്ന ഒരാളെ സംശയം തോന്നിയാൽ പരിശോധിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല. ഇതാണ് ബിജെപി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.അതേസമയം ബിജെപിയുടെ ആരോപണങ്ങള്‍ക്കെതിരേ ചില മുസ്ളീം സംഘടനകളും ശിവസേനയും രംഗത്തുണ്ട്.പരാജയ ഭീതി കാരണമാണ് ബിജെപി ഇത്തരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ശിവസേന ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button