മുറിവേറ്റ സ്ത്രീത്വത്തിന് ആശ്വാസമാകാന്‍ ഐസക് മാജിക് : ബജറ്റില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം: ഇതിനായ് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

95

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് , ക്ഷേമപദ്ധതികള്‍ക്ക് ഉപരി സ്ത്രീസുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയ ബജറ്റ് ആയിരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്കെതിരായ പ്രതിരോധത്തിനും പുനരധിവാസത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയത്.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തിപ്പെടുത്തിയ കേസ് ഏറെ വിവാദം ഉണ്ടാക്കിയ സാഹചര്യത്തിലാണ് ബജറ്റ് അവതരണം നടന്നത്. ഇക്കാരണത്താല്‍ തന്നെ സ്ത്രീ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം കൊടുത്തുള്ള ബജറ്റായിരുന്നു ഇന്ന് അവതരിപ്പിച്ചത്. ഇതിന് മുന്‍പുള്ള ഒരു ബജറ്റിലും സ്ത്രീ സുരക്ഷയ്ത്ത് ഇത്രയും പ്രാധാന്യം നല്‍കിയിരുന്നില്ല എന്ന് കാണാവുത്തതാണ്.

സ്ത്രീകളുടെ സുരക്ഷ നമുന്നില്‍ കണ്ട് പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി രൂപയും നാനാതരം ബോധവല്‍ക്കരണപ്രവര്‍ത്തന ങ്ങള്‍ക്ക് 34 കോടി രൂപയും ഷെല്‍ട്ടര്‍ ഹോംസ ്, ഷോര്‍ട്ട് സ്റ്റേ ഹോംസ്, വണ്‍സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍ എന്നി വയ്ക്ക് 19.5 കോടി രൂപയും രണ്ട് എസ്.ഒ.എസ ്‌മോഡല്‍ ഹോമുകള്‍ക്കു വേണ്ടി 3 കോടി രൂപയുമ ടക്കം 68 കോടി രൂപ അതിക്രമങ്ങളുമായി പദ്ധതികള്‍ക്കായ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. വനിതാ ബറ്റാലിയന്‍, താലൂക്കുതല വനിതാ പൊലീസ് സ്റ്റേഷനുകള്‍, ലൈംഗിക അക്രമികളുടെ പബ്ലിക് രജിസ്റ്റര്‍ തുടങ്ങിയവ ആരംഭിക്കുന്നതിനും തുക അനുവദിച്ചു.

ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനും അവരുടെ പുനരധിവാസത്തിനും
ആവശ്യമായ സഹായം നല്‍കുന്നതിനുവേണ്ടി പ്രത്യേക ഫണ്ടിന് തുടക്കം കുറിക്കാന്‍ 5 കോടി രൂപ
പുതിയതായി അനുവദിച്ചു.

സ്ത്രീകള്‍ക്കു വേണ്ടി പ്രത്യക വകുപ്പ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കും.
ബജറ്റിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ സ്ത്രീവികസന പ്രോജക്ടുകളില്‍ ഏറ്റവും പ്രാമുഖ്യം നൈപുണിവികസനത്തിനും തൊഴില്‍സൃഷ്ടിക്കും ഉപജീ വനസുര ക്ഷിത ത്വത്തിനും വേണ്ടി യുള്ള
സ്‌കീമുകള്‍ക്കാണ്. ഇവയുടെ മൊത്തം അടങ്കല്‍ 506 കോടി രൂപ വരും. ഇതിനോട് ബന്ധപ്പെട്ടുള്ള ശിശുകേന്ദ്രങ്ങള്‍, റെസ്റ്റ് റൂമുകള്‍,ടോയ്ല റ്റുകള്‍, വനിതാ ഹോസ്റ്റലുകള്‍ എന്നിവയ്ക്ക് 34 കോടി രൂപ
യുണ്ട്.

വനിതാവികസന കോര്‍പ്പറേഷന് 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വനിതാവികസന കോര്‍പ്പറേഷനും കുടുംബശ്രീയും തദ്ദേശ ഭരണസ്ഥാപനങ്ങളും യോജിച്ചുകൊണ്ട് പ്രധാന സെന്ററുക
ളില്‍ ടോയ്ലറ്റ് അടക്കമുള്ള അമി നിറ്റീ സെന്ററുകള്‍ ആരംഭിക്കുന്നതിന് പദ്ധതിയുണ്ട്. ഈ കേന്ദ്രങ്ങളില്‍ ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്ന വര്‍ക്ക് ഫീസ് കളക്ഷനു പുറമേ
അലവന്‍സുകൂടി നല്‍കുന്ന മോഡലായിരിക്കും സ്വീകരിക്കുക.

കുടുംബശ്രീയെ തകര്‍ച്ചയുടെ വക്കില്‍ നിന്ന് കരകയറ്റുക എന്ന ഉദ്ദേശ്യത്തോടെ 161 കോടി രൂപ അധികമായും വകയിരുത്തിയിട്ടുണ്ട്.