Tennis

മെക്സിക്കൻ ഓപ്പൺ ; സെമിയിൽ കടന്ന് നദാൽ

മെക്സിക്കൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ സെമിയിൽ കടന്ന് സ്പാനിഷ് താരം റാഫേൽ നദാൽ. രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിൽ ജപ്പാന്റെ യോഷിഹിതോ നിഷിയോക്കയെ പരാജയപ്പെടുത്തിയാണ് നദാൽ സെമിയിൽ കടന്നത്. സ്കോർ 7-6 (2),6-3.

മൂന്നാം സീഡ് ക്രൊയേഷ്യയുടെ മാരിൻ സിലിക്ക ആണ് സെമിയിൽ നദാലിന്റെ എതിരാളി. 2005 ,2013 സീസണുകളിൽ നദാൽ ഇവിടെ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button