India

ജയലളിതയുടെ മരണം: അമ്മയ്ക്ക് വേണ്ട ചികിത്സ നല്‍കിയില്ല, വിദേശത്തേക്ക് കൊണ്ടുപോകുന്നത് ശശികല വിലക്കിയെന്ന് പനീര്‍ശെല്‍വം

ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങുന്നില്ല. ശശികലയ്‌ക്കെതിരെയാണ് ആരോപണങ്ങള്‍ മുഴുവന്‍ ഉയരുന്നത്. അമ്മയുടെ മരണത്തിന് ഉത്തരവാദി ശശികല തന്നെയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ഒ.പനീര്‍ശെല്‍വമാണ്.

മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം മാറണമെന്നും സത്യങ്ങള്‍ പുറത്തുവരണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. ജയലളിതയ്ക്ക് വേണ്ട രീതിയിലുള്ള ചികിത്സ നല്‍കിയിട്ടില്ലെന്നാണ് ആരോപണം. ജയലളിത അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് വിദഗ്ധ ചികില്‍സക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ശശികലയും സഹായികളും തടയുകാണ് ചെയ്തത്.

താനടക്കം മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ സമ്മതം മൂളിയിട്ടും ജയലളിതയെ വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് ശശികലയും സംഘവും വിലക്കിയെന്നാണ് ആരോപണം. ദീര്‍ഘനാള്‍ രോഗം ബാധിച്ച് ജീവിച്ച വ്യക്തിയല്ല ജയലളിത. പെട്ടെന്നുണ്ടായ മരണമാണിതെന്നും അതിലെ എല്ലാ സത്യവും പുറത്തുവരണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. അമ്മയ്ക്ക് നല്‍കിയ ചികിത്സയെ കുറിച്ച് ഡോക്ടര്‍മാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് ശശികലക്കും മന്നാര്‍ഗുഡി സംഘത്തിനുമെതിരെ പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചതെന്നും പനീര്‍ശെല്‍വം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button