NewsIndia

ശശികലയുടെ നിയമനം -പാര്‍ട്ടിയുടെ വിശദീകരണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി വി.കെ ശശികലയെ നിയമിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്‍കിയ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. പാർട്ടിയുടെ വിശദീകരണം നൽകിയത് ശശികല നിയമിച്ച ദിനകരൻ ആയിരുന്നു.ശശികലയുടെ അനന്തരവനായ ടി.ടി.വി ദിനകരന്‍,​ പാര്‍ട്ടി ഓഫീസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പാനല്‍ പട്ടികയിലില്ലാത്തതിനാൽ അദ്ദേഹത്തിന്റെ വിശദീകരണം നിലനിൽക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

പാർട്ടി ജനറൽ കൗൺസിലിന് ശശികലയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ അധികാരമുണ്ടെന്ന് കാട്ടിയാണ് അണ്ണാ ഡി എം കെ ശശികലയെ പാര്‍ട്ടി മേധാവിയാക്കിയതും ന്യായീകരിക്കുന്നതും. എന്നാൽ മാർച്ച് പത്തിന് മുൻപ് ശശികല തന്നെ ഇതിനു വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാഡിഎംകെ യുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മരണത്തെതുടര്‍ന്നാണ് തോഴിയായ ശശികലയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button