Cinema

നടിയെ ആക്രമിച്ച സംഭവം ; തനിക്കെതിരെയുണ്ടായ വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് ദിലീപ്

നടിയെ ആക്രമിച്ച സംഭവം തനിക്കെതിരെയുണ്ടായ വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് ദിലീപ്. തൃശൂരില്‍ പുതിയ ചിത്രമായ ജോർജേട്ടൻസ് പൂരത്തിന്റെ ഓഡിയോ പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് മാധ്യമങ്ങൾക്കെതിരെ ദിലീപ് ആഞ്ഞടിച്ചത്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപെട്ട് തനിക്കെതിരെയുണ്ടായ വിവാദങ്ങൾ  മാധ്യമ വേട്ടയാണെന്നും, പ്രേക്ഷകരുടെ മനസില്‍ വിഷം കുത്തി നിറക്കാനുള്ള  ക്വട്ടേഷനാണെന്നും ദിലീപ് പറയുന്നു. ബോംബൈയിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തിലാണ് തനിക്കെതിരെ വ്യാജ വാർത്തകൾ വന്നത്. എന്നെ ഒരു മാധ്യമവും  വളർത്തി വലുതാക്കിയില്ല , എനിക്ക് പ്രേക്ഷകരോടാണ് സംസാരിക്കാനുള്ളത്. അവരാണ് എന്നെ വളർത്തി വലുതാക്കിയതെന്നും ദിലീപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button