Kerala

ഗായിക വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്

ഗായിക വിജയലക്ഷ്മിയുടെ കച്ചേരി വാനോളം ഉയര്‍ന്നു. മലയാളിക്ക് എന്നും അഭിമാനമായി മാറിയിരിക്കുകയാണ് ഗായിക വിജയലക്ഷ്മി. തുടര്‍ച്ചയായി അഞ്ചുമണിക്കൂറിലേറെ ഗായത്രി വീണ കച്ചേരി നടത്തി. കൊച്ചിയിലാണ് കച്ചേരി അവതരിപ്പിച്ചത്.

67 ഗാനങ്ങളാണ് വിജയലക്ഷ്മി ഈ സമയത്തിനുള്ളില്‍ തുടര്‍ച്ചയായി മീട്ടിയത്. വിജയലക്ഷ്മിക്ക് നിരവധിപേര്‍ ആശംസ അറിയിച്ചു. ഗിന്നസ് അധികൃതര്‍ വിജയലക്ഷ്മിക്ക് റെക്കോര്‍ഡ് സംബന്ധിച്ച രേഖകള്‍ കൈമാറി. ഈ നേട്ടത്തെ പ്രശംസിച്ച് നടി റിമാ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു.

വിവാഹം വേണ്ടെന്നുവച്ച രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല. ഞാന്‍ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങിയെന്നും വിജയലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button