NewsInternational

പന്തയം വെച്ച് ഒരു കുപ്പി മദ്യം ഒറ്റവലിക്ക് കുടിച്ച യുവാവിന് ദാരുണാന്ത്യം: വീഡിയോ പുറത്ത്

സുഹൃത്തുക്കളോട് പന്തയം വെച്ച് ഒരു കുപ്പി മദ്യം ഒറ്റവലിക്ക് കുടിച്ച് തീര്‍ത്ത യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഡൊമനിക്കാന്‍ റിപ്പബ്ലിക്കിലെ ഒരു നൈറ്റ് ക്ലബിലാണ് യുവാവ് അമിതമായി മദ്യപിച്ച്‌ മരിച്ചത്. 630 ഡോളറിനായിരുന്നു കെല്‍വിന്‍ റാഫേല്‍ മെജിയ എന്ന യുവാവ് പന്തയം വെച്ചത്. പന്തയത്തിൽ ജയിച്ച ശേഷമാണ് കെല്‍വിന്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. യുവാവ് കുടിക്കുന്നതിന്റെയും പന്തയത്തിൽ ജയിച്ച ഇയാളുടെ കൈയ്യില്‍ പണം എണ്ണിവെച്ചുകൊടുക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

https://youtu.be/d6Tl2dqHX4M

shortlink

Related Articles

Post Your Comments

Related Articles


Back to top button