Nattuvartha

തിരുവല്ലയിൽ കുടിവെള്ളം മുട്ടിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുദ്ധ ജലവിതരണം

തിരുവല്ല ; തിരുമൂലപുരം തുരുത്തുമാലപ്പാറ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമായി കുടിവെള്ള വിതരണവുമായി യുവമോർച്ചാ പ്രവർത്തകർ . കഴിഞ്ഞ 2 ദിവസമായി മുടങ്ങാതെ ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന ഈ രാഷ്ട്രീയ പ്രവർത്തകരെ നാട്ടുകാര്‍ അഭിനന്ദിക്കുകയാണ്. കുടിവെള്ളം ശേഖരിച്ചിരുന്ന കിണറിൽ നിന്ന് സമീപ വാർഡിലെ മെമ്പറുടെ ഭീഷണിയെ തുടർന്ന് എടുക്കാൻ ഉടമ സമ്മതിക്കാതെ വന്നപ്പോൾ ദൂരെ സ്ഥലത്ത് നിന്നും കുടിവെള്ളം എത്തിച്ചു നിസ്വാർത്ഥമായി വിതരണം തുടരുന്ന യുവാകൾ. രാഷ്ട്രീയ പ്രവർത്തനത്തിന് മാതൃകയാണ് ഇതുപോലെയുള്ള ജന സേവന പ്രവർത്തനങ്ങൾ നാട്ടുകാരും അഭിപ്രായപ്പെട്ടു. സമരവും, ഹർത്താലും മാത്രമല്ല രാഷ്ട്രീയം എന്ന് ജനം ചിലപ്പോഴെങ്കിലും തിരിച്ചറിയുന്ന സന്ദർഭങ്ങളാണ് ഇതൊക്കെയെന്നാണ് പ്രദേശ വാസികളുടെ പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button