KeralaCinemaNews

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: വിനായകന്‍ മികച്ച നടനെന്ന് സൂചന

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കാനിരിക്കേ പ്രതീക്ഷകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വിരാമമിട്ട് വിനായകന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതായി സൂചന. കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിന്റെ അവതരണത്തിനാണ് വിനായകനെ തെരഞ്ഞെടുത്തത്. നവാഗതയായ വിധു വിന്‍സന്റ് മികച്ച സംവിധായികയും വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടതായും സൂചന. എം. ജയചന്ദ്രനായിരിക്കും മികച്ച സംവിധായകനെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കാംബോജിയിലെ സംഗീത സംവിധാനത്തിനാണ് ജയചന്ദ്രന് അവാര്‍ഡ്. മികച്ച ഗാനരചയിതാവായി ഒ.എന്‍.വി കുറുപ്പിനെയും മികച്ച ഗായികയായി കെ.എസ് ചിത്രയെയും തെരഞ്ഞെടുത്തതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button