NewsSports

ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാടകീയ ജയം

ബംഗളൂരു: തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ക്രിക്കറ്റ് ടീം ബംഗളൂരു ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തു. വിജയം പ്രതീക്ഷിച്ച സന്ദര്‍ശകരെ 75 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ നാടകീയ വിജയം സ്വന്തമാക്കിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ 188 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയയെ 112 റണ്‍സിനെ തളയ്ക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ വിജയത്തിന് കാരണം. ആദ്യ ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയശേഷമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ആറ് ഓസീസ് വിക്കറ്റുകള്‍ പിഴുത രവിചന്ദ്ര അശ്വനാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പൂനെയില്‍ നടന്ന ആദ്യടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബംഗളൂരുവിലെ വിജയത്തോടെ ടെസ്റ്റ് 1-1 എന്ന നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button