IndiaNews

അടിയന്തിര ഘട്ടങ്ങളിൽ യാത്രക്കാർക്ക് അനുഗ്രഹമായി റെയിൽ ആംബുലൻസ് വരുന്നു

മുംബൈ: :റെയില്‍ അത്യാഹിതങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി റെയില്‍ ആംബുലന്‍സ് ഇനി സെന്‍ട്രല്‍ റെയില്‍വേയ്ക്ക് തുണയാകും. അത്യാധുനിക സൗകര്യങ്ങളുള്ള ഈ റെയിൽ ആംബുലൻസിൽ ഒരേസമയം 50 പേര്‍ക്ക് വരെ ചികിത്സ നൽകാനും ശസ്ത്രക്രിയ നടത്താനുമുള്ള സൗകര്യമുണ്ട്. അടിയന്തര സാഹചര്യത്തില്‍ അവയവങ്ങള്‍ എത്തിക്കുന്നതിനും ഇത് ഉപയോഗിക്കാം.

മുന്‍ സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്. കെ. സൂഡാണ് റെയില്‍വേ എയര്‍ 5ആംബുലന്‍സ് എന്ന ആശയം അവതരിപ്പിക്കുന്നത്. 3 വർഷത്തിന് ശേഷമാണ് റെയിൽവെക്കു ഇത് സ്വന്തമാകുന്നത്. കുംഭമേളകള്‍ നടക്കുമ്പോഴും മറ്റു ആൾക്കൂട്ടം ഉള്ള ആഘോഷങ്ങൾ നടക്കുമ്പോൾ ഉണ്ടാകാവുന്ന അപകട ഘട്ടങ്ങളിലും മറ്റു റെയിൽ വേ അപകടങ്ങളിലും ഈ റെയിൽ എയർ  ആംബുലൻസ് ഒരുപാട് ഫലം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button