KeralaNews

റിസോര്‍ട്ടില്‍ മണ്ണിടിച്ചില്‍; മൂന്നു കാറുകള്‍ തകര്‍ന്നു

മൂന്നാര്‍: ബൈസണ്‍വാലിയില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റിസോര്‍ട്ടിലെ മൂന്നു കാറുകള്‍ തകര്‍ന്നു. റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന വാഹനങ്ങള്‍ക്കുമേല്‍ വന്‍പാറകളും മണ്ണും വന്നടിയുകയായിരുന്നു. സംഭവത്തില്‍ ആളപായമില്ല. പ്രദേശത്തെ മലയുടെ ഒരുഭാഗം ഇളകി താഴേക്ക് പതിക്കുകയായിരുന്നു. ഒരു കാറിലുണ്ടായിരുന്ന ഡ്രൈവര്‍ വലിയശബ്ദം കേട്ട് കാറില്‍നിന്നിറങ്ങി ഓടിയതിനാല്‍ അത്ഭുതകരമായി രക്ഷപെട്ടു.

പള്ളിവാസല്‍ പ്ലം ചൂടി റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലത്താണ് 400 അടിയോളം മുകളില്‍നിന്ന് പാറക്കൂട്ടങ്ങളും മണ്ണും ഉരുണ്ടെത്തിയത്. ബൈസണ്‍വാലി ടണലിന്റെ സമീപമാണ് അപകടമുണ്ടായ റിസോര്‍ട്ട്. അപകടമുണ്ടായ പ്രദേശത്തെ അശാസ്ത്രീയ നിര്‍മിതികള്‍ അപായഭീഷണി ഉയര്‍ത്തുന്നവയാണെന്ന് നേരത്തെതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഇപ്പോഴും ഈ മേഖലയില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്.

വിവിധ പ്രദേശങ്ങളില്‍നിന്നുള്ള നിരവധി സഞ്ചാരികള്‍ അപകട സമയത്ത് റിസോര്‍ട്ടിലുണ്ടായിരുന്നു. റിസോര്‍ട്ടിലേക്ക് പാറകള്‍ ഉരുണ്ടെത്താതിരുന്നതും രാത്രിയായതിനാല്‍ പാര്‍ക്കിങ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ റിസോര്‍ട്ടിലെ മുറികളില്‍ ആയിരുന്നതിനാലും വന്‍ദുരന്തം ഒഴിവായി.

shortlink

Post Your Comments


Back to top button