Cricket

ഐസിസി ടെസ്റ്റ് റാങ്കിങ്ങ് ; നിരാശയിൽ മുങ്ങി വിരാട് കോഹ്‌ലി

ഐസിസി ടെസ്റ്റ് റാങ്കിങ്ങ് നിരാശയിൽ മുങ്ങി വിരാട് കോഹ്‌ലി. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി വിരാട് കോഹ്‌ലി. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പ് സ്മിത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു കോഹ്‌ലി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ സെഞ്ചുറി പ്രകടനത്തോടെ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് കോലിയുടെ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ അഞ്ചാമതും ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനവും കരസ്ഥമാക്കി. കോലിയും പൂജാരയുമാണ് ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ രഹാനെക്ക്‌ പതിനഞ്ചാം സ്ഥാനം കരസ്ഥമാക്കാനെ സാധിച്ചതൊള്ളൂ.

ബൗളിംഗ് റാങ്കിങ്ങിലേക്ക് വരുമ്പോൾ ഇന്ത്യയുടെ അശ്വിനും ജഡേജയും തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം അശ്വിന്‍ വീണ്ടും തിരിച്ചുപിടിച്ചു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്‍ വീണ്ടും ഒന്നാമതായത്. മൂന്നാം സ്ഥാനം കരസ്ഥമാക്കി ജഡേജ തൊട്ട് പിന്നാലെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button