Gulf

നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത: യുഎഇ ഒരുക്കുന്നു മികച്ച തൊഴിലവസരങ്ങള്‍

യുഎഇയില്‍ നഴ്‌സുമാരെ കാത്തിരിക്കുന്ന മികച്ച ശമ്പളത്തോടെയുള്ള തൊഴിലവസരങ്ങളാണ്. യുഎഇയിലെ ഒയാസിസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്കാണ് അവസരം. നഴ്സിംഗ് ബിരുദം പാസായവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം.

ബിഎസ്സി നഴ്സിംഗ് പാസായ സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം. കൂടാതെ അബുദാബി ആരോഗ്യ മന്ത്രാലയം നടത്തുന്ന പരീക്ഷ പാസായിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ മുന്‍പരിചയവും വേണം. താത്പര്യമുള്ളവര്‍ തങ്ങളുടെ ലോഗിന്‍ ഐഡിയും പാസ്സ് വേഡും ഉപയോഗിച്ച് www.jobsnorka.gov.in എന്ന വെബ്സൈറ്റുവഴി 2017 മാര്‍ച്ച് 16 വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ [email protected] എന്ന വെബ്സൈറ്റിലേയ്ക്ക് അയക്കണം. യോഗ്യതകളെ സംബന്ധിച്ച മെയില്‍ അയക്കുന്നതോടൊപ്പം haad rn വിജയിച്ച സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തണം. മറ്റ് പ്രൈവറ്റ് ഏജന്‍സികള്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഇതാനായി മറ്റൊരിടത്തും പണമടയ്ക്കേണ്ട കാര്യമില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് demo.norkaroots.net/recruitment-2015.aspx എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button