KeralaNews

കെ എം മാണിയ്ക്ക് നിയമസഭയുടെ ആദരം

തിരുവനന്തപുരം : കെ എം മാണിയ്ക്ക് നിയമസഭയുടെ ആദരം. നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കെ.എം മാണിയെ ആദരിച്ചത്. ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു സഭ മാണിയെ അനുമോദിച്ചത്. തത്വശാസ്ത്രം പിന്തുടരാതെ സ്വന്തമായി തത്വശാസ്ത്രം സൃഷ്ടിച്ച നേതാവാണ് മാണിയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തന്റെതായ ആശയ പരിസരം സൃഷ്ടിച്ച കെ എം മാണി, പുതിയ സാമാജികര്‍ക്ക് പാഠശാലയാണെന്നും സ്പീക്കര്‍ കൂട്ടിച്ചേർത്തു.

കേരള രാഷ്ട്രീയത്തിലെ മാറ്റി നിര്‍ത്താനാകാത്ത പ്രമാണിയാണ് മാണിയെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ തലമുറകളും, പാര്‍ട്ടികളും, രാഷ്ട്രീയ സഖ്യങ്ങളുമെല്ലാം മാറിയപ്പോഴും മാറാതെ നിന്ന നേതാവാണ് മാണി. പാര്‍ലമെന്ററി ചരിത്രത്തിലെ അപൂര്‍വ ബഹുമതിയാണ് മാണിയുടേതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തനംകൊണ്ട് ചരിത്രത്തിലിടം നേടിയ വ്യക്തിയാണ് കെ എം മാണിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭ തന്റെ അമ്മത്തൊട്ടിലാണെന്ന് സഭ നല്‍കിയ ആദരവിന് നന്ദി പറയവെ മാണി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button