NewsInternational

ലോകത്തിൽ ആദ്യമായി ഇരുട്ടിൽ പ്രകാശം പരത്തുന്ന തവളയെ കണ്ടെത്തി

ഇരുട്ടിലും പ്രകാശിക്കുന്ന ഫ്ളൂറസെന്റ് തവളയെ കണ്ടെത്തി. അര്‍ജന്റീനയിലെ ആമസോണ്‍ മഴക്കാടുകളില്‍നിന്ന് ബര്‍ണാര്‍ഡിനോ റിവാഡവിയ നാച്ചുറല്‍ സയന്‍സ് മ്യൂസിയത്തിലെ ഗവേഷകരാണ് തവളയെ കണ്ടെത്തിയത്. ഒരിനം പുള്ളിയുള്ള തവളകളിലെ (പോള്‍ക്കാ-ഡോട്ട് ട്രീ ഫ്രോഗ്) പ്രത്യേക വര്‍ണഘടകത്തെക്കുറിച്ച് നടത്തിയ പഠനത്തിനിടെ യാദൃശ്ചികമായാണ് ഈ തവളകളുടെ ഇരുട്ടില്‍ തിളങ്ങുന്ന സവിശേഷത ഗവേഷകർ കണ്ടെത്തിയത്.

ഈ തവളകള്‍ പുറത്തുവിടുന്ന ചില പ്രത്യേക സ്രവങ്ങളാണ് ഫ്ളൂറസെന്റ് പ്രതിഭാസത്തിനു കാരണമെന്ന് ഗവേഷകര്‍ കണ്ടെത്തി. പ്രകാശത്തെയോ മറ്റ് വൈദ്യുതകാന്തിക തരംഗങ്ങളെയോ ആഗിരണം ചെയ്ത ശേഷം, കൂടുതല്‍ തരംഗദൈര്‍ഘ്യമുള്ള പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ഫ്‌ളൂറസെന്‍സ്. കരയിലെ ജീവികളില്‍ ഈ സവിശേഷത അപൂര്‍വ്വമായി മാത്രമേ കാണപ്പെടാറുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button