KeralaNews

സയന്‍സ് പഠിക്കാത്ത നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കു പിസ്‌സി നിയമനത്തിന് അപേക്ഷിക്കുന്നവര്‍ പ്ലസ് ടുവിനു സയന്‍സ് വിഷയം പഠിച്ചിരിക്കണമെന്ന നിബന്ധന ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌പെഷല്‍ റൂള്‍സില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്ലസ് ടു സയന്‍സ് പഠനം കേരളത്തിലെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനു നിര്‍ബന്ധമായിരുന്നു. രോഗികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയെന്ന പേരിലാണ് ഇങ്ങനെ നിബന്ധന ഏര്‍പ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് പ്ലസ് ടു അഥവാ പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പ് പഠിച്ചിരിക്കണം എന്ന നിബന്ധന കൊണ്ടുവന്നത്.

എന്നാല്‍, 2010 മുതല്‍ കേരളത്തില്‍ ജനറല്‍ നഴ്‌സിംഗ് പഠനത്തിനു പ്ലസ് ടുവിനു സയന്‍സ് ഗ്രൂപ്പ് പഠനം നിര്‍ബന്ധമല്ലാതായി. കേരളത്തിനു പുറത്ത് നഴ്‌സിംഗ് പഠിക്കാന്‍ സയന്‍സ് ഗ്രൂപ്പ് നേരത്തേ മുതല്‍ നിര്‍ബന്ധമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ സര്‍വിസ് പ്രവേശനത്തിന് ഇത്തരമൊരു ഭേദഗതി വേണമെന്ന ആവശ്യം ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button