KeralaNews

പി.സി ജോര്‍ജ് തനിക്ക് സഹോദരനെ പോലെ : കെ.എം മാണി

തിരുവനന്തപുരം: നിയമസഭാ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട വേളയില്‍ ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മാണി നന്ദിയർപ്പിച്ചത്. തന്നെ അരനൂറ്റാണ്ട് കാലം പാലായുടെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തത് വോട്ടര്‍മാരാണെന്നും അവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ വിമർശിക്കുന്ന ആരോടും തനിക്ക് ദേഷ്യമില്ല. പി.സി.ജോര്‍ജിനോട് തനിക്ക് ഒരു വിരോധവുമില്ലെന്നും ജോര്‍ജ് തനിക്ക് സഹോദരനെ പോലെയാണെന്നും മാണി കൂട്ടിച്ചേർത്തു. തന്നെ അഭിനന്ദിച്ച്‌ സംസാരിച്ചവരെ കണ്ടപ്പോഴാണ് നമ്മള്‍ ശത്രുക്കളായി കാണുന്നവര്‍ പോലും നമ്മുടെ മിത്രങ്ങളാണ് എന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button